ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം അനൗപചാരിക വിദ്യാഭ്യാസം കൂടി വിദ്യാർത്ഥികൾക്ക് കൊടുക്കണം

തിക്കോടി: ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം അനൗപചാരിക വിദ്യാഭ്യാസം കൂടി കിട്ടിയാലേ വിദ്യാർത്ഥികൾക്ക് ദുരന്തങ്ങൾ മറികടക്കാൻ സാധിക്കുകയുള്ളൂവെന്നും, അതിനുള്ള സംവിധാനം രക്ഷാകർത്താക്കളും സംഘടനകളും അവർക്ക് ഒരുക്കി കൊടുക്കണമെന്നും എഴുത്തുകാരൻ ഇബ്രാഹിം തിക്കോടി. നിനവ് സുഹൃദ് സംഘം തൃക്കോട്ടൂർ ഒരുക്കിയ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം. ജി.കെ.ബാബു അദ്ധ്യക്ഷത വഹിച്ചു.

അനിൽ കരുവാണ്ടി, ബാബു പടിക്കൽ, പി ശശീന്ദ്രൻ മാസ്റ്റർ, പി.കെ പ്രേമൻ എന്നിവർ സംസാരിച്ചു. 2024 വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. എ.വി. ഷിബു സ്വാഗതവും ടി. വി ഷാജി നന്ദിയും പറഞ്ഞു.
