മികച്ച നടനുള്ള ഗദ്ദർ അവാർഡ് അല്ലു അർജുന്

തെലങ്കാന സംസ്ഥാന പുരസ്കാരമായ ഗദ്ദർ അവാർഡ് സ്വന്തമാക്കി നടൻ അല്ലു അർജുൻ. പുഷ്പ 2 ദ് റൂളിലെ നടന്റെ പ്രകടനത്തിനാണ് അവാർഡ് ലഭിച്ചത്. തെലങ്കാന സംസ്ഥാന അവാർഡുകൾ പ്രഖ്യാപിക്കുന്നത് 14 വർഷങ്ങൾക്ക് ശേഷമാണ്. ഗദ്ദർ തെലങ്കാന ചലച്ചിത്ര പുരസ്കാരം തെലുങ്ക് ചലച്ചിത്ര നിർമാതാക്കളേയും കലാകാരന്മാരേയും അവരുടെ മികച്ച സിനിമകളേയും ആദരിക്കാനായി ഏർപ്പെടുത്തിയിരിക്കുന്നതാണ്.

ഇതിന് മുൻപ് പുഷ്പയുടെ ആദ്യ ഭാഗത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരം നേടുന്ന ആദ്യ തെലുങ്ക് നടൻ എന്ന നേട്ടവും അല്ലു അർജുൻ നേടിയിരുന്നു. നടനെ സംബന്ധിച്ചിടത്തോളം അപൂർവ്വവും ഏറെ അഭിമാനിക്കാവുന്നതുമായ നേട്ടമാണിത്. 1900 കോടി ആഗോള ബോക്സോഫീസ് കളക്ഷൻ നേടിയ പുഷ്പ 2വിന് ഇത് മറ്റൊരു നാഴികക്കല്ല് കൂടിയാണ് ഈ നേട്ടം. നടൻ അല്ലുവിന്‍റെ കരിയറിലെ തന്നെ മറക്കാനാവാത്ത മറ്റൊരു വിജയത്തെ അടയാളപ്പെടുത്തുകയുമാണ്.

