KOYILANDY DIARY.COM

The Perfect News Portal

ഡി.എ കുടിശ്ശികയും പെൻഷൻ പരിഷ്കരണ കുടിശ്ശികയും ഉടനെ അനുവദിക്കുക

പയ്യോളി: രണ്ട് വർഷമായി മുടങ്ങിക്കിടക്കുന്ന ക്ഷാമബത്ത കുടിശ്ശികയും, പെൻഷൻ പരിഷ്കരണ കുടിശ്ശികയും എത്രയും പെട്ടെന്ന് അനുവദിക്കണമെന്ന്കെ .എസ്.എസ്.പി.യു പയ്യോളി യൂണിറ്റ് കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കൺവെൻഷൻ ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു. കെ .കുഞ്ഞിരാമൻ കിടാവ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ബ്ലോക്ക് സെക്രട്ടറി എ.എം കുഞ്ഞിരാമൻ മുതിർന്നവരെ ആദരിച്ചു. ബ്ലോക്ക് പ്രസിഡണ്ട്  ശശിധരൻ മാസ്റ്റർ നവാഗതർക്ക് മെമ്പർഷിപ്പ് വിതരണം ചെയ്തു. സ്റ്റേറ്റ് കൗൺസിലർ വി.ഐ. ഹംസ മാസ്റ്റർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഡി. സുരേന്ദ്രൻ, പുനത്തിൽ ഗോപാലൻ, വി. ഭാരതീ ഭായ് ടീച്ചർ എന്നിവർ സംസാരിച്ചു. എം. കെ രാജേന്ദ്രൻ പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി കെ.ടി ചന്ദ്രൻ സ്വാഗതവും, പി.പി. അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
Share news