ലഹരിക്കെതിരെ ബോധവൽക്കരണവുമായി അലയൻസ് ക്ലബ്ബ്

കൊയിലാണ്ടി: മയക്കുമരുന്ന് ഉപയോഗം സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതം വരച്ചുകാട്ടി അഖിലന്റെ സൂത്രവ്യാക്യം എന്ന ഫിലിം കൊയിലാണ്ടി അലയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രദർശിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ക്ലബ്ബ് പ്രസിഡണ്ട് പി.കെ. ശ്രീധരൻ, ഡിസ്ട്രിക്ട് ഗവർണർ കെ. സുരേഷ് ബാബു, എൻ. ചന്ദ്രശേഖരൻ, രാഗം മുഹമ്മദലി, വി.പി സുകുമാരൻ, കെ. സുധാകരൻ, അലി അരങ്ങാടത്ത്, എൻ. ഗോപിനാഥൻ, എം.ആർ. ബാലകൃഷ്ണൻ, കെ. വിനോദ് കുമാർ, എ. വി. ശശി, എം. സതീഷ് കുമാർ, സി.എസ്. ജതീഷ് ബാബു, സി.പി. ആനന്ദൻ എന്നിവർ സംസാരിച്ചു.
