KOYILANDY DIARY.COM

The Perfect News Portal

അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ വനിതാ വിംങ്ങ് രൂപീകരിച്ചു

.
കൊയിലാണ്ടി: അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ കൊയിലാണ്ടി ക്ലബ്ബ് വനിതാ ദിനത്തിൽ വനിതാ വിംങ്ങ് രൂപീകരിച്ചു. നഗരസഭ പൊതുമരാമത്ത് സ്ഥിരം അദ്ധ്യക്ഷ എം. ദൃശ്യ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.കെ. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഗവർണർ സുരേഷ് ബാബു ചാമേരിക്കുന്ന് ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. പുതിയ അംഗങ്ങൾക്ക് വി.പി. സുകുമാരൻ സത്യവാചകം ചൊല്ലി കൊടുത്തു. കാൽ നൂറ്റാണ്ടിലേറെ സാന്ത്വന പരിചരണ രംഗത്ത് പ്രവർത്തിക്കുന്ന പാലിയേറ്റീവ് നേഴ്സ് ഗീത സി. എ ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
കൗൺസിലർ നിഷാ ആനന്ദ്, ഫരീദാ അബ്ദുറഹിമാൻ, ഗീതാ സുകുമാരൻ, ഷിംന ജതീഷ്, കെ. സുധാകരൻ, രാഗം മുഹമ്മദലി, എൻ. ചന്ദ്രശേഖരൻ, കെ. വിനോദ് കുമാർ, വി.ടി. അബ്ദുറഹിമാൻ, എ.വി. ശശി, എം. ജതീഷ് ബാബു, എ.പി. ഹരിദാസ്, എന്നിവർ സംസാരിച്ചു. ഭാരവാഹികളായി. ബീന സുധാകർ പ്രസിഡണ്ട്, ഫരീദാ അബ്ദുറഹിമാൻ  വൈസ് പ്രസിഡണ്ട്, ഗീതാ സുകുമാരൻ സെക്രട്ടറി, ചിതാ ശ്രീധരൻ ജോ. സിക്രട്ടറി
ഷിംന ജതീഷ് ട്രഷറർ, ജലജ ചന്ദ്രശേഖർ പി.ആർ.ഒ അനിത സുരേഷ് ബാബു, ഗീതാ ശശി – ഡയറക്ടറേഴ്സ് തുടങ്ങിയവരെ തെരഞ്ഞെടുത്തു.
Share news