KOYILANDY DIARY.COM

The Perfect News Portal

ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പ് ആരോപണം; പിഎ അഖിൽ മാത്യുവിന് പങ്കില്ല

ആരോഗ്യമന്ത്രിയുടെ പിഎയുടെ പേര് ഉപയോഗിച്ചുള്ള വ്യാജ നിയമനത്തട്ടിപ്പ് കേസിൽ പിഎ അഖിൽ മാത്യുവിന് പങ്കില്ലെന്ന് പൊലീസ്. സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ആരോഗ്യവകുപ്പിനും തട്ടിപ്പിൽ ബന്ധമില്ല. തട്ടിപ്പ് നടത്തിയത് സാമ്പത്തിക ലാഭം ലക്ഷ്യമിട്ട്.

പ്രതികളായ കെ.പി ബാസിത്, ലെനിൻ രാജ്, റയീസ്, അഖിൽ സജീവ് എന്നിവരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചു. പരാതി നൽകിയ ഹരിദാസൻ സാക്ഷിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് വഞ്ചിയൂർ കോടതിയിൽ കുറ്റപത്രം നൽകിയത്.

Share news