ബംഗാൾ ഗവർണർ സി വി ആനന്ദ് ബോസിനെതിരെ പീഡന ആരോപണം

പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ് ബോസിനെതിരെ പീഡന ആരോപണം. പ്രധാന മന്ത്രി നരേന്ദ്രമോദി കൊല്‍ക്കത്തിയിലെ രാജ്ഭവനിലെത്തുന്നതിന് തൊട്ടുമുമ്പാണ് പീഡന ആരോപണം ഉയര്‍ന്നുവന്നത്. അതേസമയം അനാവശ്യ ആരോപണങ്ങളില്‍ തളരില്ലെന്നും സത്യം ജയിക്കുമെന്നുമാണ് ഗവര്‍ണറുടെ പ്രതികരണം.

ഗവര്‍ണറെ കാണാന്‍ എത്തിയപ്പോഴാണ് തനിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായതെന്നാണ് ജീവനക്കാരിയുടെ പരാതി. രാവിലെ ജോലിസംബന്ധമായ ആവശ്യത്തിന് ഗവര്‍ണറുടെ മുറിയിലെത്തുമ്പോള്‍ അദ്ദേഹം കൈയില്‍ കയറിപ്പിടിച്ചെന്നും അപമര്യാദയായി സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു. ഒപ്പമുണ്ടായിരുന്ന സൂപ്പര്‍വൈസറെ പറഞ്ഞയച്ച ശേഷമാണ് സംഭവം നടന്നതെന്നും രാജ്ഭവനിലെ താത്കാലിക ജീവനക്കാരി ആരോപിക്കുന്നുണ്ട്.

