ഓൾ കേരള ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ 41-ാം ജില്ലാ സമ്മേളനം
കൊയിലാണ്ടി: ഓൾ കേരള ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ (എകെപിഎ) 41-ാം ജില്ലാ സമ്മേളനം കൊയിലാണ്ടി ശ്രീ ദുർഗ ഓഡിറ്റോറിയത്തിൽ നടന്നു. പ്രശസ്ത ചരിത്ര ഗ്രന്ഥകാരൻ തുഞ്ചത്തെഴുത്തച്ഛൻ ശ്രേഷ്ഠ പുരസ്‌കാര ജേതാവ് പി ഹരീന്ദ്രനാഥ് സമ്മേളനം ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജിതിൻ വളയനാട് ആദ്യക്ഷത വഹിച്ചു. എ കെ പി എ സംസ്ഥാന പ്രസിഡണ്ട് എ. സി. ജോൺസൻ മുഖ്യ പ്രഭാഷണം നടത്തി.
.

.
കൊയിലാണ്ടി നഗര സഭ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജുമാസ്റ്റർ, കേരള ഷോപ്സ് &കമർഷ്യൽ എസ്റ്റേബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോഡ് എക്സിക്യൂട്ടീവ് ഓഫീസർ കെ കെ അബ്‌ദുൾ ഗഫൂർ, എ കെ പി എ സംസ്ഥാന വൈസപ്രസിഡന്റ് സജീഷ് മണി, സംസ്ഥാന സെക്രട്ടറി മസൂദ്, സെക്രട്ടറി ടൈറ്റസ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ പ്രസാദ് വി പി, ശ്രീ ജയൻ രാഗം, ജില്ലാ സഹഭാരവാഹികളായ പുഷ്കരൻ കെ, മധു കെ, ബോബൻ സൂര്യ, രാജേഷ് കെ കെ, എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അനൂപ് മണാശ്ശേരി സ്വാഗതവും ട്രഷറിർ പ്രനീഷ് നന്ദിയും പറഞ്ഞു.



