ഓൾ കേരള ഫിഷ് മർച്ചന്റ് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് സമ്മേളനവും ഫണ്ട് വിതരണവും നടത്തി
.
കൊയിലാണ്ടി: ഓൾ കേരള ഫിഷ് മർച്ചന്റ് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് സമ്മേളനം കൊയിലാണ്ടി സബ് ഇൻസ്‌പെക്ടർ സുജീലേഷ് എം. ഉദ്ഘാടനം ചെയ്തു. മരണപ്പെട്ട മത്സ്യ വ്യാപാരി സമീറിന്റ് കുടുംബ സഹായ ഫണ്ട് ജില്ല പ്രസിഡണ്ട് ജാബിർ സമീറിന്റെ ഭാര്യക്ക് നൽകി. പി. പി. സുരേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ. പി. മണി സ്വാഗതം പറഞ്ഞു. ശ്യം പ്രസാദ് സി ആർ പി, ഷാജു യു. കെ, നിതേഷ് വി. കെ, മുസ്തഫ വിപിഎം എന്നിവർ സംസാരിച്ചു.



