ഓൾ കേരള ഫിഷ് മർച്ചൻ്റ് കമ്മിഷൻ ഏജൻസി കോഴിക്കോട് ജില്ല കൺവൻഷൻ
കൊയിലാണ്ടി: കച്ചവടക്കാരോട് ഫുഡ് സേഫ്റ്റി ഓഫീസർമാർ കാണിക്കുന്ന വഞ്ചന അവസാനിപ്പിച്ച് നീതി പുലർത്തണമെന്ന് ഓൾ കേരള ഫിഷ് മർച്ചൻ്റ് കമ്മിഷൻ ഏജൻസി കോഴിക്കോട് ജില്ല കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കൊയിലാണ്ടി ചെറിയമങ്ങാട് ശ്രീ ദുർഗ കല്യാണമാണ്ഡപത്തിൽ വെച്ച് നടന്ന കൺവൻഷൻ MLA കാനത്തിൽ ജമീല ഉദ്ഘടനം ചെയ്തു.

അന്തരിച്ച MHR മുസ്തഫയുടെ കുടുംബത്തിനുള്ള ട്രസ്റ്റിന്റെ ധനസഹായം ട്രസ്റ്റ് അംഗക്കുള്ള കാർഡ് വിതരണം സംസ്ഥാന പ്രസിഡണ്ട് സിഎം ഷാഫി നിർവഹിച്ചു. വി വി. അനിൽ മുഖ്യ പ്രഭാഷണം നടത്തി. ശ്യാം. ബഷീർ. വൈശാഖ് കെ കെ. കെപി മണി എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുതിർന്ന പൗരന്മാരെ ആദരിച്ചു.
