KOYILANDY DIARY.COM

The Perfect News Portal

അഖിലേന്ത്യാ പണിമുടക്ക് വൻ വിജയമാക്കണം: ചുമട്ട് തൊഴിലാളി യൂണിയൻ (സിഐടിയു)

കൊയിലാണ്ടി: കേന്ദ്ര സർക്കാറിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ മെയ് 20ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് വൻ വിജയമാക്കുന്നതിന് മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് ചുമട്ട് തൊഴിലാളി യൂണിയൻ സിഐടിയു കൊയിലാണ്ടി ഏരിയാ സമ്മേളനം അഭ്യർത്ഥിച്ചു. എംടി വേലായുധൻ നഗറിൽ ചേർന്ന സമ്മേളനം സിഐടിയു ജില്ലാ ട്രഷറർ പി.കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ചെത്ത് തൊഴിലാളി മന്ദിരത്തിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ ഏരിയാ പ്രസിഡൻ്റ് സി അശ്വനിദേവ് അധ്യക്ഷനായി.

ഇ എൻ സുരേഷ് ബാബു, കെ കെ സന്തോഷ്, ഇ നന്ദകുമാർ, സുരേന്ദ്രൻ അണേല, ഇസ്മയിൽ, അശോകൻ മുചുകുന്ന് എന്നിവർ സംസാരിച്ചു. പി ചന്ദ്രശേഖരൻ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി സി അശ്വനിദേവ് (പ്രസിഡൻ്റ്) കെ കെ സന്തോഷ് (സെക്രട്ടറി) ഇ നന്ദകുമാർ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Share news