KOYILANDY DIARY.COM

The Perfect News Portal

പയറ്റുവളപ്പിൽ അളിയംപുറത്ത് എ.പി. ശങ്കരൻ (82)

കൊയിലാണ്ടി: പയറ്റുവളപ്പിൽ അളിയംപുറത്ത് എ.പി. ശങ്കരൻ (82)  നിര്യാതനായി. മുൻകാല പ്രശസ്ത ഫുട്ബോൾ കളിക്കാരനും സ്പോർട്സ് സംഘാടകനുമായിരുന്നു. കൊയിലാണ്ടി ജോളി ബ്രദേർസ് ക്ലബ്, ബ്രദേർസ് ക്ലബ്‌, കോഴിക്കോട് യംഗ് ചാലഞ്ചേഴ്സ് ക്ലബ്‌, റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട്, മലബാർ ക്രിസ്ത്യൻ കോളേജ്  എന്നീ ടീമുകളുടെ കരുത്തനായ സ്റ്റോപ്പർ ബാക്ക് ആയിരുന്നു.
അച്ചൻ: പരതേനായ ചെക്കു വൈദ്യർ. അമ്മ: ലക്ഷ്മി. ഭാര്യ: ശ്രീകുമാരി. മക്കൾ: ഷൈലേഷ്. ഷൻല. മരുമക്കൾ: ഹരീഷ് കുമാർ, ജൂല. സഹോദരങ്ങൾ: വിജയൻ, ശാന്ത, വസന്ത, വത്സല. സംസ്കാരം: വ്യാഴാഴ്ച ഒരു മണിക്ക് വീട്ടുവളപ്പിൽ.
Share news