KOYILANDY DIARY.COM

The Perfect News Portal

കാഞ്ഞിലശ്ശേരിയിൽ നാദവിസ്മയമായി ആലിൻ കീഴ്‌മേളം

.
കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടന്ന ആലിൻകീഴ് മേളം ആസ്വാദകർക്ക് നാദവിസ്മയമായി. മേള കലാനിധി കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ പ്രമാണത്തിൽ പാണ്ടിയും, പഞ്ചാരിയും ചെമ്പടയും നാദമഴയായി പെയ്തിറങ്ങി. വെളളിയണൂർ സത്യൻ മാരാർ, മുചുകുന്ന് ശശി മാരാർ, മേള കലാരത്നം സന്തോഷ് കൈലാസ്, കൊട്ടാരം ബിനു മാരാർ, റിജിൽ കാഞ്ഞിലശ്ശേരി, രഞ്ജിത്ത് മാരാർ മേപ്പയ്യൂർ, മാരായമംഗലം രാജീവൻ, അരവിന്ദൻ കാഞ്ഞിലശ്ശേരി, വളയനാട് ശരവണൻ
തുടങ്ങി എഴുപതിൽപ്പരം വാദ്യപ്രതിഭകൾ പങ്കെടുത്തു.
മഹാശിവരാത്രി ദിനത്തിൽ കാലത്ത് മുതൽ സർവ്വൈശ്വര്യ പൂജ, സഹസ്രകുംഭാഭിഷേകം, നൂറ്റിഅൻപതിൽപ്പരം നർത്തകിമാർ ഒരുക്കുന്ന ശിവദം ശാസ്ത്രീയ നൃത്താർച്ചന, ഉച്ചയ്ക്ക് പ്രസാദഊട്ട്,
ദീപരാധനയ്ക്കുശേഷം ശയനപ്രദക്ഷിണം, രാത്രി ഭക്തിഗാനമേള, ഇരട്ടത്തായമ്പക എന്നിവ ഉണ്ടാകും. 
Share news