KOYILANDY DIARY.COM

The Perfect News Portal

ലഹരി ഉപഭോഗം സാമൂഹിക വിപത്ത് വനിതാ ലീഗ് 

അരിക്കുളം: ലഹരി ഉപഭോഗം സാമൂഹിക വിപത്തെന്ന് വനിതാ ലീഗ്. സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരിയുടെ ഉപയോഗം ഇല്ലായ്മ ചെയ്യുന്നതിനും ലഹരിയുടെ ദൂഷ്യ ഫലങ്ങളെപറ്റി പുതു തലമുറയെ ബോധവൽക്കരിക്കുന്നതിനുമായി വീട്ടമ്മമാർ രംഗത്തിറങ്ങണമെന്നും വനിത ലീഗ് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മാവട്ട് ശാഖാ വനിതാ ലീഗ് സഘടിപ്പിച്ച ‘ചുവട്’ പദ്ധതി നിയോജക മണ്ഡലം പ്രസിഡണ്ട് ഷർമിന കോമത്ത് ഉദ്ഘാടനം ചെയ്തു.
ശാഖ വനിതാ ലീഗ് പ്രസിഡണ്ട് ടി. യസീറ ആധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി വി.വി.എം ബഷീർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. സീനത്ത് വടക്കയിൽ, ആർ. സുഹറ, അൻസിന കുഴിച്ചാലിൽ, ഷാഹിന മണ്ണാറോത്ത്, പി.കെ.എം. റുബീന, എം.എ മുഹമ്മദ്‌ കാസിം, കെ.എം സക്കരിയ, പി. അസ്സൻ എന്നിവർ സംസാരിച്ചു.
Share news