KOYILANDY DIARY

The Perfect News Portal

കെ രാധാകൃഷ്ണനെ ഇടനെഞ്ചോട് ചേർത്ത് ആലത്തൂർ

ആലത്തൂർ: കെ രാധാകൃഷ്ണനെ ഇടനെഞ്ചോട് ചേർത്ത് ആലത്തൂർ. 1996 മുതൽ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പിലും വിജയിച്ച ചരിത്രം, ആറാം അങ്കത്തിലും കെ രാധാകൃഷ്‌ണൻ തെറ്റിച്ചില്ല. സിറ്റിം​ഗ് എംപിയായ രമ്യ ഹരിദാസിനെ ഇരുപതിനായിരത്തോളം വോട്ടിന് പിന്നിലാക്കിയാണ് തൊഴിലാളിവർഗപ്രസ്ഥാനത്തിന്‌ ആഴത്തിൽ വേരോട്ടമുള്ള മണ്ണ് കെ രാധാകൃഷ്ണനിലൂടെ ചുവന്നു തുടത്തത്. 

അഞ്ചുവർഷംമുന്നേ വന്ന്‌ വോട്ട്‌ വാങ്ങി അപ്രത്യക്ഷയായ ജനപ്രതിനിധിയെ ചുമക്കില്ലെന്ന വാക്ക് ജനം പാലിച്ചു. അവസാന വിവരം ലഭിക്കുമ്പോൾ 20106 വോട്ടിന്റെ ഭൂരിപക്ഷമാണ് എൽഡിഎഫിനുള്ളത്. കെ രാധാകൃഷ്ണൻ 383473, രമ്യഹരിദാസ് 363367, ടി എൻ സരസു 178805 എന്നിങ്ങനെയാണ് നിലവിലെ വോട്ടു കണക്ക്. 

 

ആലത്തൂരെന്ന ചുവന്ന നക്ഷത്രം

Advertisements

2008 ലെ നിയോജക മണ്ഡലങ്ങളുടെ ഡീലിമിറ്റേഷൻ പ്രക്രിയക്കു ശേഷം രൂപീകരിച്ച ലോകസഭാ മണ്ഡലമാണ് ആലത്തൂർ. 2008ന് മുൻപുള്ള ഒറ്റപ്പാലം ലോകസഭാ മണ്ഡലത്തിന്റെ പരിധിയിലായിരുന്ന ഒട്ടു മിക്ക പ്രദേശങ്ങളും ചേർന്നതാണ് ആലത്തൂർ ലോകസഭാ മണ്ഡലം. കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളിൽ ആലത്തൂരും മാവേലിക്കരയുമാണ് പട്ടികജാതി സംവരണ മണ്ഡലങ്ങൾ.

 

അതിർത്തി പുനർ നിശ്ചയിക്കുന്നതിന് മുൻപുണ്ടായിരുന്ന നിയമസഭാ മണ്ഡലങ്ങളായ പാലക്കാട് ജില്ലയിലെ ത്രിത്താല, പട്ടാമ്പി,ഒറ്റപ്പാലം , കുഴൽമന്നം, മണ്ഡലങ്ങളും തൃശൂർ ജില്ലയിലെ ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം മണ്ഡലങ്ങളുമായിരുന്നു ഒറ്റപ്പാലം മണ്ഡലത്തിന്റെ ഭാഗമായിട്ടുണ്ടായിരുന്നത്.  

 

1977 ലാണ് ഒറ്റപ്പാലം  ലോകസഭാ മണ്ഡലം രൂപീകരിക്കുന്നത്. ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ കെ കുഞ്ഞമ്പു സിപിഐ എം  ടിക്കറ്റിൽ മത്സരിച്ച ഇടതുമുന്നണി സ്ഥാനാർത്ഥിയായ സികെ ചക്രപാണിയെ തോൽപ്പിച്ചു ഒറ്റപ്പാലം ലോകസഭാ മണ്ഡലത്തെ പ്രതിനിധികരിച്ചു.1980 ലെ തിരെഞ്ഞെടുപ്പിൽ സിപിഐ എം നേതാവ് എ കെ ബാലൻ  കോൺഗ്രസ് സ്ഥാനാർത്ഥി വെള്ള ഈചരനെ പരാജയപ്പെടുത്തി ലോകസഭയിലേക്കു ജയിച്ചു.

Advertisements

പിൻകാലത്തു രാജ്യത്തെ രാഷ്ട്രപതിയായി ഉയർന്ന കെ ആർ നാരായണൻ 1984, 1989 ,1991 വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ  കോൺഗ്രസിനെ തുടർച്ചയായി മൂന്നുവട്ടം ലോകസഭയിലേക്കു വിജയിപ്പിച്ചു. 1996 ലെ തിരഞ്ഞെടുപ്പിൽ എസ് അജയകുമാറിലൂടെയാണ്  ഒറ്റപ്പാലം മണ്ഡലം സിപിഐ എം തിരിച്ചുപിടിക്കുന്നത്.

പിന്നീട് നടന്ന 1998 ,1999, 2004 തിരഞ്ഞെടുപ്പുകളിലും സിപിഐ എം സ്ഥാനാർത്ഥിയായി മത്സരിച്ച എസ് അജയകുമാർ വിജയിച്ചു. 2009 ലെ പതിനഞ്ചാം ലോകസഭാ തിരെഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ചത് സിപിഐ എം നേതാവ് പി കെ ബിജുവാണ്. 2014ൽ പികെ ബിജു വീണ്ടും വിജയിച്ചു. എന്നാൽ 2019 ലെ തിരെഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പുതുമുഖ സ്ഥാനാർത്ഥിയായ രമ്യ ഹരിദാസ് അട്ടിമറി വിജയം നേടി മണ്ഡലം ഏറെക്കാലത്തിനു ശേഷം ഐക്യ ജനാധിപത്യ മുന്നണിക്ക് അനുകൂലമാക്കുകയായിരുന്നു. 

2021 ലെ നിയമസഭാ തിരെഞ്ഞെടുപ്പിൽ ആലത്തൂർ ലോകസഭാ മണ്ഡലത്തിൽപെട്ട ചേലക്കര (കെ രാധാകൃഷ്ണൻ), കുന്നംകുളം (എ സി മൊയ്‌ദീൻ), വടക്കാഞ്ചേരി (സേവ്യർ ചിറ്റിലപ്പള്ളി), തരൂർ (പി പി സുമോദ്), ചിറ്റൂർ (കെ കൃഷ്ണൻ കുട്ടി), നെന്മാറ (കെ ബാബു), ആലത്തൂർ (കെ ഡി പ്രസേനൻ) മുഴുവൻ മണ്ഡലങ്ങളിലും ഇടതുമുന്നണിയാണ് വിജയിച്ചത്.