KOYILANDY DIARY.COM

The Perfect News Portal

അലാറം ചതിച്ചു: തൃശൂരിലെ ജ്വല്ലറിയിൽ കവർച്ചാ ശ്രമം നടത്തിയ കള്ളൻ കുടുങ്ങി

തൃശൂർ: തൃശൂരിലെ ജ്വല്ലറിയിൽ കവർച്ചാ ശ്രമം നടത്തിയ പ്രതി പിടിയിൽ. പേരാമംഗലം സ്വദേശി ജിന്റോ (28) ആണ് അറസ്റ്റിലായത്. തൃശൂർ കുരിയച്ചിറയിൽ ജ്വല്ലറിയിൽ കവർച്ചാ ശ്രമം നടത്തുന്നതിനിടെ അലാറം മുഴങ്ങുകയായിരുന്നു. ജ്വല്ലറിയിൽ അലാറം അടിച്ച ഉടൻ പൊലീസ് എത്തിയതോടെ കളളന് പുറത്തു കടക്കാനായില്ല.

തൃശൂരിലെ അക്കരയെന്ന ജ്വല്ലറിയിലാണ് കവർച്ചാ ശ്രമം നടത്തിയത്. പൂങ്കുന്നത്ത് എടിഎമ്മിൽ കവർച്ചാ ശ്രമം നടത്തിയതും ജിന്റോയാണെന്നും പൊലീസ് പറഞ്ഞു. കോർപറേഷൻ വൈദ്യുതി വിഭാഗം കരാർ ജീവനക്കാരനാണ് ജിന്റോ. നാലര ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നും അത് വീട്ടാനാണ് മോഷ്ണം നടത്തിയതെന്നും പൊലീസ് പറഞ്ഞു.

Share news