KOYILANDY DIARY

The Perfect News Portal

അക്ഷയ കേന്ദ്രം, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബിൽ അടക്കാൻ കഴിയില്ല

തിരുവനന്തപുരം: അക്ഷയ കേന്ദ്രം, ഫ്രണ്ട്‌സ് എന്നിവ വഴി വൈദ്യുതി ബില്‍ അടയ്ക്കുന്നത് നിർത്തലാക്കി കെഎസ്ഇബി. ഉപഭോക്താക്കള്‍ അടയ്ക്കുന്ന വൈദ്യുതി ബില്‍ തുക കെഎസ്ഇബിയുടെ അക്കൗണ്ടിലെത്താന്‍ കാലതാമസമുണ്ടാകുന്നുണ്ട്. അതിൻ്റെ ഫലമായി ഉപഭോക്താക്കള്‍ നേരിട്ടുവന്ന ബുദ്ധിമുട്ടുകളും അതുസംബന്ധിച്ച പരാതികളും കണക്കിലെടുത്താണ് ഈ നടപടി.

70 ശതമാനത്തോളം ഉപഭോക്താക്കളും ഓണ്‍ലൈന്‍ മാര്‍ഗങ്ങളിലൂടെയാണ് നിലവിൽ വൈദ്യുതി ബില്‍ അടയ്ക്കുന്നത്. പണമടക്കാൻ  ഓണ്‍ലൈന്‍ സംവിധാനങ്ങൾ കെഎസ്ഇബി ഒരുക്കിയിട്ടുണ്ട്. സെക്ഷന്‍ ഓഫീസിലെ ക്യാഷ് കൗണ്ടര്‍ വഴിയും പണമടയ്ക്കാം.