എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ അക്ഷര കരോൾ നടത്തി
.
കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ അക്ഷര കരോൾ നടത്തി. കെ. ജയന്തി ടീച്ചർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് എൻ. എം. നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ കെ. എൻ. രാമചന്ദ്രൻ, വി. കെ. ദീപ, കെ. കെ. രാജൻ എന്നിവർ സംസാരിച്ചു.

കരോൾ വേദിയിൽ വി. ടി. ശിവദാസൻ ലൈബ്രറിക്ക് പുസ്തകങ്ങൾ സമർപ്പിച്ചു. തുടർന്ന് ബാലവേദി പ്രവർത്തകരുടെ കൂട്ടായ്മയിൽ ലൈബ്രറി പ്രവർത്തകർ ഉൾപ്പെടെ വീടുകളിൽ അക്ഷര കരോൾ നടത്തി.



