KOYILANDY DIARY.COM

The Perfect News Portal

കൊല്ലത്ത് അക്ഷര കരോൾ നടത്തി

.
കൊയിലാണ്ടി: ലൈബ്രറി കൗൺസിൽ റിപ്പബ്ലിക് സദസ്സിൻ്റെ ഭാഗമായി കൊല്ലം ജനശക്തി ലൈബ്രറിയിൽ അക്ഷര കരോൾ, ചിത്ര രചന മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. അക്ഷര കരോൾ അധ്യാപകൻ കെ. രവി ഫ്ലാഗ് ഓഫ് ചെയ്തു. കരോളിൻ്റെ ഭാഗമായി വീടുകളിൽ ഭരണഘടന ആമുഖം വിതരണം ചെയ്തു. അക്ഷര കരോളിന് ബിന്ദു, ആനന്ദവല്ലി, ശോഭന, അനിത, സുഗുണൻ, വിജയൻ, രവി, ശശിധരൻ,
രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. 22ന് നടക്കുന്ന റിപ്പബ്ലിക് സദസ് വൈകീട്ട് 4 മണിക്ക് നഗരസഭ ചെയർമാൻ യു. കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നതും, ലൈബ്രറി പരിധിയിലെ നഗരസഭാ കൗൺസിലർ ആശംസയർപ്പിച്ച് സംസാരിക്കുന്നതുമാണ്.
കവി മോഹനൻ നടവത്തൂർ മുഖ്യപ്രഭാഷണം നടത്തും.
Share news