ഉത്തർപ്രദേശിലെ 79 സീറ്റുകളിൽ ഇന്ത്യ കൂട്ടായ്മ ജയിക്കുമെന്ന് അഖിലേഷ് യാദവ്
ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ 79 സീറ്റുകളിൽ ഇന്ത്യ മുന്നണി ജയിക്കുമെന്ന് സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ്. വാരാണസിയിൽ കടുത്ത മത്സരമാണ് നേരിടുന്നതെന്നും ഈ സീറ്റൊഴികെ 79 സീറ്റുകളിലും വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. യുപിയിലെ 80 ലോക്‌സഭ സീറ്റുകളിൽ 63 ഇടത്താണ് എസ്പി മത്സരിക്കുന്നത്.
17 സീറ്റുകളിൽ കോൺഗ്രസും മത്സരിക്കുന്നു. എസ്പിയുടെ പരമ്പരാഗത മണ്ഡലമായ കനൗജിലാണ് അഖിലേഷ് യാദവ് മത്സരിക്കുന്നത്. അഖിലേഷ് യാദവ് മൂന്ന് തവണ മത്സരിച്ച് ജയിച്ച മണ്ഡലമാണ് കനൗജ്. 2019-ൽ ബിജെപിയുടെ സുബ്രത് പതക് 14,000ൽ താഴെ വോട്ടുകൾക്ക് വിജയിക്കുന്നത് വരെ സമാജ്‌വാദി പാർട്ടിയുടെ കോട്ടയായിരുന്നു.
അതേസമയം ഉത്തർപ്രദേശ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് മെയ് 13ന് നടക്കും. ഷാജഹാൻപൂർ, ഖേരി, ധൗരാഹ്‌റ, സീതാപൂർ, ഹർദോയ്, മിസ്രിഖ്, ഉന്നാവോ, ഫറൂഖാബാദ്, ഇറ്റാവ, കനൗജ്, കാൺപൂർ, അക്ബർപൂർ, ബഹ്‌റൈച്ച് എന്നിവിടങ്ങളിലാണ് 13ന് വോട്ടെടുപ്പ് നടക്കുന്നത്.