കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ അഖണ്ഡ നാമ ജപം നടത്തി

കൊയിലാണ്ടി: കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തോടനുബന്ധിച്ച് ക്ഷേത്ര പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ അഖണ്ഡ നാമ ജപം നടത്തി. കോറുവീട്ടിൽ ലീല, കുട്ടത്തുക്കുന്നുമ്മൽ ശാന്ത, മുണ്ടയ്ക്കൽ ഗീത, മീത്തൽ തങ്കമ്മ എന്നിവരുൾപ്പെടെ നിരവധി ഭക്ത ജനങ്ങൾ നാമജപത്തിൽ പങ്കാളികളായി.
