KOYILANDY DIARY.COM

The Perfect News Portal

എ.കെ.ജി സ്മാരക ലൈബ്രറി & റീഡിംഗ് റൂം പന്തലായനി ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു

കൊയിലാണ്ടി: എ.കെ.ജി സ്മാരക ലൈബ്രറി & റീഡിംഗ് റൂം പന്തലായനി ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് പ്രഖ്യാപനം നടത്തി. ചടങ്ങിൽ 11-ാം വാർഡ് കൗൺസിലർ സുമതി കെ. അധ്യക്ഷത വഹിച്ചു.
 .
.
സിഡിഎസ് ചെയർപേഴ്സൺ ഇന്ദുലേഖ ആശംസ അറിയിച്ചു. ലൈബ്രറിയും പരിസരവും ശുചീകരണത്തിൽ ലൈബ്രറി എക്സിക്യുട്ടിവ് മെമ്പർ ഉഷ, ബബിത, ലത ഷൈജ എന്നിവർ നേതൃത്വം നൽകി. ലൈബ്രറി സെക്രട്ടറി വീരമണികണ്ഠൻ സ്വാഗതവും ആശാവർക്കർ രജനി നന്ദിയും പറഞ്ഞു.
Share news