വയനാട്ടിലേക്ക് AIYF നിർമ്മിച്ച് നൽകുന്ന 10 വീട് പദ്ധതി: ബുള്ളറ്റ് ചലഞ്ച് ധനസമാഹരണം ആരംഭിച്ചു

കൊയിലാണ്ടി: വയനാട്ടിലേക്ക് AIYF നിർമ്മിച്ച് നൽകുന്ന 10 ഭവന പദ്ധതിയുടെ ധനശേഖരണം ” ബുള്ളറ്റ് ചലഞ്ച് ” ആരംഭിച്ചു. AlYF കൊയിലാണ്ടി മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ ആദ്യ ടോക്കൺ സി.പി.ഐ സംസ്ഥാന കമ്മറ്റി അംഗം എം നാരായണൻ മാസ്ററർ തിക്കോടി ഗ്രാമപഞ്ചായത്ത് മെമ്പർ ദിബിഷക്ക് നൽകി ഉൽഘാടനം ചെയ്തു. ബിരിയാണി ചലഞ്ച് സി.പി.ഐ മണ്ഡലം കമ്മറ്റി അംഗം എൻ ശ്രീധരൻ AIYF മണ്ഡലം കമ്മറ്റി അംഗം ദിവ്യ ശെൽവരാജിന് നൽകി ഉൽഘാടനം ചെയ്തു.

നന്തി ബസാറിൽ നടന്ന ചടങ്ങിൽ AlYF മണ്ഡലം സെക്രട്ടറി നിഖിൽ എം അദ്ധ്യക്ഷത വഹിച്ചു. കല്ല്യാണി ടീച്ചർ, വിശ്വൻ പള്ളിക്കര, ബ്രാഞ്ച് സെക്രട്ടറി മനോജ് തില്ലേരി എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡണ്ട് അശ്വതി ബാലകൃഷ്ണൻ സ്വാഗതംവും രമ്യ എടവന നന്ദിയും പറഞ്ഞു.
