AITUC നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി
കൊയിലാണ്ടി: റേഷൻ വിഹിതം വെട്ടിക്കുറച്ച് പുനസ്ഥാപിക്കുക, പാചക വാതക വർദ്ധനവ് പിൻവലിക്കുക, അർഹതപ്പെട്ടവർക്ക് റേഷൻ പഞ്ചസാര നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.ടി.യു.സി നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി.
കൊയിലാണ്ടി പുതിയ ബസ്റ്റാന്റ് പരിസരത്ത് നടന്ന ധർണ്ണ സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.കെ ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ടി.എം കുഞ്ഞിരാമൻ നായർ, കെ.കെ ബാലൻ മാസ്റ്റർ, അഡ്വ: സുനിൽ മോഹൻ, ടി.എം. ശശി, കെ. സന്തോഷ്, കിഷോർ കക്കഞ്ചേരി എന്നിവർ സംസാരിച്ചു.

