KOYILANDY DIARY.COM

The Perfect News Portal

കേന്ദ്ര ബജറ്റിൽനിന്ന് പ്രതീക്ഷിക്കുന്നത് എയിംസ്: വീണാ ജോർജ്

മലപ്പുറം: കേരളത്തിന്റെ ഏറെക്കാലത്തെ ആവശ്യമായ എയിംസാണ് കേന്ദ്ര ബജറ്റിൽനിന്ന് ആരോഗ്യമേഖല പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. ഇതിനായി കേന്ദ്രം ആവശ്യപ്പെട്ട സ്ഥലം കേരളം കൊടുത്തു. ധനമന്ത്രാലത്തിന്റെ പരിഗണനയിലാണ് വിഷയമെന്ന് കഴിഞ്ഞ വർഷം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽനിന്ന് കത്ത് ലഭിച്ചിരുന്നു. സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുതായും മന്ത്രി പറഞ്ഞു.

 

Share news