എ ഐ വൈ എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് കൊയിലാണ്ടി മണ്ഡലത്തിൽ തുടക്കമായി
കൊയിലാണ്ടി: AIYF മെമ്പർഷിപ്പ് ക്യാമ്പയിൽ ആരംഭിച്ചു. യൂത്ത് ഫോർ യൂണിറ്റി എന്ന മുദ്രാവാക്യമുയർത്തി എ ഐ വൈ എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മെമ്പർഷിപ് ക്യാമ്പയിനിന്റെ കൊയിലാണ്ടി മണ്ഡലം തല പ്രവർത്തനങ്ങൾക്ക് തുടക്കമായി. കൊയിലാണ്ടി മേഖലയിലെ അരങ്ങാടത്ത് യൂണിറ്റിൽ നടന്ന ഉദ്ഘാടനം എ.ഐ.വൈ.എഫ് ജില്ലാ ജോ: സെക്രട്ടറി ധനേഷ് കാരയാട് നിർവ്വഹിച്ചു. മണ്ഡലം പ്രസിഡണ്ട് അശ്വതി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
സി.പി.ഐ കൊയിലാണ്ടി മണ്ഡലം സെക്രട്ടറി അഡ്വ. സുനിൽ മോഹൻ, എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ചൈത്ര വിജയൻ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി നിഖിൽ എം, ഹരീഷ്, ബൈജു, ദിബിഷ തുടങ്ങിയവർ സംസാരിച്ചു.
