AIDWA കൊയിലാണ്ടി ഏരിയാ കാൽനട പ്രചരണ ജാഥ ആരംഭിച്ചു

കൊയിലാണ്ടി: AIDWA കൊയിലാണ്ടി ഏരിയാ കാൽനട പ്രചരണ ജാഥ ആരംഭിച്ചു. തണ്ടയിൽ താഴെ നിന്ന് ആരംഭിച്ച ജാഥ ജില്ലാ സെക്രട്ടറി ഡി. ദീപ ഏരിയ സെക്രട്ടറി ബിന്ദു സോമന് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു. വർഗീയതക്കും, സമൂഹ്യ ജീർണതക്കും, കേന്ദ്ര സർക്കാരിൻ്റെ സ്ത്രീ വിരുദ്ധ നിലപാഠിനും എതിരെ മെയ് 16, 17, 18 തിയ്യതികളിലായാണ് കൊയിലാണ്ടി ഏരിയാ കൽ നട ജാഥ നടക്കുന്നത്.

ജാഥ ലീഡർ ബിന്ദു സോമന് ഏരിയ സെക്രട്ടറി, ഡപ്യൂട്ടി ലീഡർ സുനിത ഏരിയ പ്രസിഡൻ്റ് ജാഥ മാനേജർ ബിന്ദു സി. ഏരിയ ട്രഷറർ, പൈലറ്റ് ടി.വി ഗിരിജ ജില്ലാ കമ്മിറ്റി അംഗം ജാഥക്ക് നേതൃത്വം നൽകി.
