KOYILANDY DIARY.COM

The Perfect News Portal

എഐ വിസ്മയത്തിൽ 3D ചിത്രങ്ങൾ, സോഷ്യൽ മീഡിയ കീഴടക്കി ‘നാനോ ബനാന ട്രെൻഡ്’

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്റർനെറ്റിൽ ഏറ്റവും പുതിയ തരംഗമായി മാറിയിരിക്കുകയാണ് ‘നാനോ ബനാന’ എന്ന AI ട്രെൻഡ്. ഗൂഗിളിന്റെ AI ടൂളായ ജെമിനി 2.5 ഫ്ലാഷ് ഇമേജ് ഉപയോഗിച്ച് സൃഷ്ടിക്കുന്ന മനോഹരമായ 3D ഫിഗറൈനുകൾക്കാണ് ഓൺലൈൻ ലോകം ഈ പേര് നൽകിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം, ടിക് ടോക്, എക്സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഈ ട്രെൻഡ് വലിയ പ്രചാരം നേടിക്കഴിഞ്ഞു.

കഴിഞ്ഞ മാസമാണ് ഗൂഗിള്‍ ജെമിനി ആപ്പില്‍ ‘നാനോ ബനാന’ എന്ന ഇമേജ് എഡിറ്റിങ് ടൂള്‍ പുറത്തിറക്കിയത്. ഈ ട്രെൻഡ് പ്രചാരത്തിലായതോടെ ഗൂഗിൾ ജെമിനി ആപ്പിന്റെ ഡൗൺലോഡുകൾ കുതിച്ചുയർന്നു. നാനോ ബനാന പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ജെമിനി ആപ്പ് ഒരു കോടി ഡൗൺലോഡുകൾ കടന്നതായി ഗൂഗിൾ വൈസ് പ്രസിഡണ്ട് ജോഷ് വുഡ്‌വാർഡ് അറിയിച്ചിരുന്നു. ഏകദേശം രണ്ട് കോടിയിലധികം ചിത്രങ്ങളാണ് ഈ ടൂൾ ഉപയോഗിച്ച് ഇതിനോടകം സൃഷ്ടിക്കപ്പെടുകയോ എഡിറ്റ് ചെയ്യുകയോ ചെയ്തിട്ടുള്ളത്.

എന്താണ് നാനോ ബനാന?

Advertisements

ഒരു ഫോട്ടോയും ചെറിയൊരു ടെക്സ്റ്റ് പ്രോംപ്റ്റും ഉപയോഗിച്ച് ആർക്കും ഹൈപ്പർ-റിയലിസ്റ്റിക് 3D രൂപങ്ങൾ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുമെന്നതാണ് നാനോ ബനാനയുടെ പ്രത്യേകത. സാങ്കേതിക പരിജ്ഞാനമോ പണമോ ഇതിനായി ആവശ്യമില്ല. അതുകൊണ്ടുതന്നെ സാധാരണ ഉപയോക്താക്കൾ മുതൽ സെലിബ്രിറ്റികൾ, രാഷ്ട്രീയക്കാർ, കണ്ടന്റ് ക്രിയേറ്റർമാർ എന്നിവർ വരെ ഈ ട്രെൻഡിന്റെ ഭാഗമായിക്കഴിഞ്ഞു. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ പ്രമുഖരുടെ ഫിഗറൈനുകളും ഇതിനോടകം വൈറലായിട്ടുണ്ട്.

 

Share news