KOYILANDY DIARY.COM

The Perfect News Portal

അഹമ്മദാബാദ് വിമാന ദുരന്തം; മുപ്പത്തിയൊന്ന് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മുപ്പത്തിയൊന്ന് മൃതദേഹംങ്ങള്‍ തിരിച്ചറിഞ്ഞു. ഇരുന്നൂറിലധികം ഡിഎന്‍എ പരിശോധനകള്‍ പുരോഗമിക്കുകയാണ്. എ എ ഐ ബിയുടെ വിദഗ്ധ സംഘം ഇന്നും ദുരന്ത സ്ഥലം പരിശോധന നടത്തി. 270 മൃതദേഹങ്ങളില്‍ 31 മൃതദേഹങ്ങളാണ് തിരിച്ചറിയാന്‍ ആയത്. കുടുംബാംഗങ്ങള്‍ നല്‍കിയ ഡിഎന്‍എ പരിശോധനയിലൂടെയാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.

ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളുടെ അടക്കം 19 മൃതദേഹങ്ങള്‍ കുടുംബത്തിന് വിട്ടുനല്‍കി. 200ലധികം ഡിഎന്‍ സാമ്പിളുകളുടെ ഫലം കാത്തിരിക്കുകയാണ്. ഗുജറാത്ത് മുഖ്യമന്ത്രി വിജയരൂപാണി, മലയാളി നേഴ്‌സ് രഞ്ജിത എന്നിവരുടെ ഡിഎന്‍എഫലവും ലഭ്യമായിട്ടില്ല. ഡിഎന്‍എ പരിശോധന വേഗത്തില്‍ ആക്കി മൃതദേഹം വിട്ടുനല്‍ക്കാനുള്ള നിര്‍ദ്ദേശം നല്‍കിയതായി ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.

 

വിമാന ദുരന്തത്തിന്റെ കാരണം കണ്ടെത്താനുള്ള വിദഗ്ധ സമിതികളുടെ അന്വേഷണം പുരോഗമിക്കുകയാണ്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഇന്നും സ്ഥലത്ത് സന്ദര്‍ശനം നടത്തി. വിമാന ദുരന്തം അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക സമിതിയും അന്വേഷണം ആരംഭിച്ചു. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ആദ്യ യോഗം നാളെ ചേരും. അപകടവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ യോഗത്തില്‍ വിശകലനം ചെയ്യുമെന്നാണ് സൂചന.

Advertisements
Share news