KOYILANDY DIARY.COM

The Perfect News Portal

അഹമ്മദാബാദ് വിമാനാപകടം; ഡിഎന്‍എ ഫലം കാത്ത് നിരവധി കുടുംബങ്ങള്‍

അഹമ്മദാബാദ് വിമാന അപകടത്തില്‍ ഡിഎന്‍എ ഫലം കാത്ത് നിരവധി കുടുംബങ്ങള്‍. ഇതുവരെ 223 പേരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ഗുജറാത്ത് സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം ഇനിയും അന്‍പതോളം പേരെ തിരിച്ചറിയാന്‍ ഉണ്ട്. അപകടത്തില്‍ കൊല്ലപ്പെട്ട മലയാളി രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. രഞ്ജിതയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ അഹമ്മദാബാദില്‍ തുടരുകയാണ്. അതേ സമയം എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ഗുരുതര പിഴവുകളാണ് ആഭ്യന്തര അന്വേഷണ സമിതി കണ്ടെത്തിയത്.

അതേസമയം സുരക്ഷാക്രമീകരണങ്ങളില്‍ എയര്‍ ഇന്ത്യ നടത്തിയത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍. അടിയന്തര ഉപകരണങ്ങളിലെ പരിശോധനയില്‍ ഡി ജി സി എ എയര്‍ ഇന്ത്യക്ക് താക്കീത് നല്‍കിയിരുന്നു. മൂന്ന് എയര്‍ ജെറ്റ് വിമാനങ്ങളിലാണ് സുരക്ഷ വീഴ്ച്ച കണ്ടെത്തിയത്. അഹമ്മദാബാദ് വിമാന ദുരന്തം അന്വേഷിക്കുന്ന ആഭ്യന്തരസമിതിയുടെതാണ് കണ്ടെത്തല്‍. അടിയന്തര സംവിധാനങ്ങളുടെ സുരക്ഷ പരിശോധനയിലാണ് ഗുരുതര പിഴവുകള്‍ ഡിജിസിഎ കണ്ടെത്തിയിരുന്നത്.

കാലഹരണപ്പെട്ട അടിയന്തര ഉപകണങ്ങള്‍ ഉപയോഗിച്ച് സുരക്ഷാ പ്രോട്ടോകോള്‍ ലംഘനങ്ങള്‍ നടത്തിയതിന് ഡി ജി സി എ എയര്‍ ഇന്ത്യക്ക് താക്കീത് നല്‍കിയിരുന്നു. ജിദ്ദ, റിയാദ്, ദുബായ് എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന A 320 ജെറ്റ് വിമാനം സുരക്ഷ പരിശോധന നടത്താന്‍ 3 മാസം വരെ കാലതാമസം നേരിട്ടു. ആഭ്യന്തര സര്‍വീസ് നടത്തുന്ന A319 വിമാനവും പരിശോധന മൂന്നു മാസത്തിലധികം വൈകിച്ചു. ഡിജിസിഎ നല്‍കിയ നിര്‍ദേശങ്ങളിലെ പ്രതികരണത്തിലും കമ്പനി വീഴ്ച്ച വരുത്തി.

Advertisements
Share news