KOYILANDY DIARY.COM

The Perfect News Portal

അഹമ്മദ് മൂടാടിയെ മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷൻ ആദരിച്ചു

മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷൻ്റെ 10-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഖത്തറിൽ 40 വർഷം പ്രവാസ ജീവിതം പൂർത്തിയാക്കിയ അഹമ്മദ് മൂടാടിയെ ആദരിച്ചു. 40 വർഷത്തിലധികമായി ഖത്തറിൽ ഉള്ള അഹമ്മദ് മൂടാടി ഖത്തർ മലയാളികൾക്ക് സുപരിചതനാണ്.  സാമൂഹിക സാംസ്കാരിക  മേഖലയിൽ സജീവ സാന്നിധ്യമായ അഹമ്മദ് മൂടാടി നിലവിൽ mppaq  ട്രഷറർ കൂടിയാണ്.
.
.
 മുഖ്യാഥിതിയായി ഡോ. വൈബവ് എ. Tandale Counsellor (Head of Chancery & Consular) Embassy of India – Qatar പങ്കെടുത്തു, കേരള വെൽഫയർ ബോർഡ് ഡയറക്ടർ ഇ.എം. സുധീർ മൊമൻ്റൊ നൽകി ആദരിച്ചു. mppaq ജനറൽ സെക്രട്ടറി ഷാജി പിവിഎസ്, പ്രസിഡണ്ട് എൻ.കെ. ഇസ്മായിൽ പട്രോൺ, അഷറഫ് വെൽകെയർ, അഡ്വൈസറി ബോർഡ് ചെയർമാൻ സിഹാസ് ബാബു എന്നിവർ അഹമ്മദ് മൂടാടിക്ക് ആശംസകൾ നേർന്നു.
Share news