കൊയിലാണ്ടി മണ്ഡലം എസ്.വൈ.എസ് ഒരുക്കുന്ന മെഹ്ഫിലെ അഹ് ലു ബൈത്ത് നാളെ
കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലം എസ്.വൈ.എസ് ഒരുക്കുന്ന മെഹ്ഫിലെ അഹ് ലു ബൈത്ത് നാളെ. മഗ്‌രിബ് നിസ്ക്കാരാനന്തരം കൊയിലാണ്ടി ചീക്കാപ്പള്ളി ഗ്രൗണ്ടിൽ സജ്ജമാക്കിയ പന്തലിൽ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി മെഹ്ഫിലെ ഉദ്ഘാടനം ചെയ്യും. ഹാഫിള് സയ്യിദ് ഹുസ്സൈൻ ബാഫഖി തങ്ങൾ നേതൃത്വം നൽകും.

കേരളത്തിൽ 49ൽ അധികം സയ്യിദ് ഖബീലകൾ ഉണ്ടന്നാണ് നിഗമനം. ഇതിൽ ഭൂരിഭാഗം ഖബീലകളിൽ ഉൾപ്പെടുന്നവർ അധിവസിക്കുന്നത്. കൊയിലാണ്ടിയിലാണ് . നൂറ്റാണ്ടുകൾക്ക് മുമ്പാണ് യമനിൽ നിന്നും സയ്യിദ് കുടുംബങ്ങൾ കൊയിലാണ്ടിയിൽ എത്തിയത്. കുടുംബമായി താമസിക്കുകയും വലിയകത്ത് കുഞ്ഞി സീതിക്കോയ തങ്ങൾ ഉൾപ്പടെയുള്ള പ്രധാനികൾ മരണപ്പെട്ടത് കൊയിലാണ്ടിയിൽ വെച്ചാണന്നും അവരടക്കം ഒട്ടേറെപേരുടെ മഖ്ബറകൾ കൊയിലാണ്ടിയിലാണന്നും സംഘാടകർ വിശദീകരിച്ചു.

അഹ് ലു ബൈത്ത് അംഗങ്ങളെ ഒരു വേദിയിൽ അണിനിരത്തി സംഘടിപ്പിക്കുന്ന അഹ് ലുബൈത്ത് സംഗമം തുടർച്ചയായി ഏഴ് വർഷം പിന്നിടുകയാണ്. ഇങ്ങനെ ഒരു വേദി രൂപപ്പെടുത്താൻ നേതൃത്വം വഹിച്ചത് എസ്.വൈ.എസ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയാണ്. തുടർന്ന് മഹല്ലും, നാട്ടുകാരും നല്ല രീതിയിൽ സഹകരിക്കുന്നതായും സംഘാടകർ വിശദീകരിച്ചു .
ഫലസ്തീനിൽ സമാധാനം പുലരാൻ ചടങ്ങിൽ പ്രത്യകം പ്രാത്ഥന സദസ്സ് അബ്ദുൾ ജലീൽ ബാഖവി നേതൃത്വം നൽകും. എസ്.വൈ.എസ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ ഐക്യദാർഡ്യ പ്രഭാഷണം നിർവ്വഹിക്കും. എ.വി. അബ്ദു റഹ്മാൻ മുസ്ല്യാർ, നാസർ ഫൈസി കൂടത്തായി, എ.പി.എം ബാവ ജറാനി എന്നിവർ സംസാരിക്കും. വർഷംതോറും നടത്തിവരാറുള്ള മെഹ്ഫിലെ സദസ്സ് ഈ പ്രാവശ്യം വിപുലമായാണ് ഒരുക്കുന്നതെന്നും, കൊയിലാണ്ടി മണ്ഡലത്തിലെ പ്രധാന സാമൂഹ്യ പ്രവർത്തകരെ ചടങ്ങിൽ ആദരിക്കുമെന്നും സംഘാടകർ അറിയിച്ചു .

സയ്യിദ് ടി.പി.സി തങ്ങൾ, നാസർ ഫൈസി കൂടത്തായി, എ.പി.എം ബാവ ജീറാനി സംബന്ധിക്കും. സയ്യിദ് അൻവർ മുനഫർ, സയ്യിദ് ഹാമിദ് ബാത്ത , ബഷീർ ദാരിമി പന്തിപ്പൊഴിൽ, ജഅഫർ ദാരിമി, സി.പി.എ സലാം, എ.കെ.സി മുഹമ്മദ്, റഷീദ് കൊളരാട്ടിൽ, ടി.വി, ജഅഫർ, റഫീഖ് കൊയിലാണ്ടി എന്നിവർ സംബന്ധിച്ചു
