KOYILANDY DIARY.COM

The Perfect News Portal

ഉത്സവ കാലത്തിന് മുന്നോടിയായി ആനപ്പാപ്പാൻമാർക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ഉത്തര മേഖല സാമൂഹ്യ വനവത്കരണ വിഭാഗം, കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഉത്സവ കാലത്തിന് മുന്നോടിയായി  കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ആനപ്പാപ്പാൻമാർക്കായി കൊയിലാണ്ടിയിൽ ഏക ദിന ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കണ്ണൂർ സോഷ്യൽ ഫോറസ്ട്രി അസി. ഫോറസ്റ്റ് കൺസർവേറ്റർ, ജോസ് മാത്യു ഉദ്ഘാടനം ചെയ്തു. കോഴിക്കോട്ട് സോഷ്യൽ ഫോറസ്ട്രി അസി. ഫോറസ്റ്റ് കൺസർവേറ്റർ സത്യപ്രഭ അധ്യക്ഷത വഹിച്ചു. 
.
.
1972 ലെ വന്യജീവി സംരക്ഷണ നിയമം, കേരള നാട്ടാന പരിപാലന ചട്ടം 2003 (ഭേദഗതി 2012) എന്നീ വിഷയങ്ങളെ അധികരിച്ചായിരുന്നു ക്ലാസ്സ്. നിലവിലെ നിയമ സംഹിതകൾക്ക് ഉള്ളിൽ നിന്നുകൊണ്ട് ഉത്സവങ്ങളിലും മറ്റും നാട്ടാനകളെ എഴുന്നള്ളിക്കുന്നതിനും മറ്റും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിപരീതമായി പ്രവർത്തിച്ചാൽ നേരിടേണ്ടി വരുന്ന നിയമ നടപടികളും  അദ്ദേഹം വിശദീകരിച്ചു. 
.
.
തുടർന്ന് ആനകളുടെ ആരോഗ്യ പരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് കോഴിക്കോട് ഫോറസ്റ്റ് ഡിവിഷൻ അസി. വെറ്റിനറി ഓഫീസർ ഡോ. അരുൺ സത്യൻ ക്ലാസ്സെടുത്തു. പങ്കെടുത്തവർക്ക് പങ്കാളിത്ത സാക്ഷ്യപത്രവും വിതരണം ചെയ്തു. രസ് ജിത്ത് ശ്രീലകത്ത്, കോഴിക്കോട് എലഫൻ്റ് ഓണേഴ്സ് ഫെഡറേഷനു വേണ്ടിരസ് ജിത്ത് ശ്രീലകത്ത്, കോഴിക്കോട് ജില്ല ആന പാപ്പാൻ തൊഴിലാളി യൂണിയനു വേണ്ടി അതുൽ, വടകര റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം.പി. സജീവ്, കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.എൻ. ദിവ്യ എന്നിവർ സംസാരിച്ചു
Share news