KOYILANDY DIARY.COM

The Perfect News Portal

കേരളത്തിൽ കാർഷിക ബജറ്റ് അനിവാര്യം: കിസാൻ ജനത 

പേരാമ്പ്ര: കേരളത്തിൽ കാർഷിക ബജറ്റ് അനിവാര്യമെന്ന് കിസാൻ ജനത. സമസ്ത മേഖലകളിലും കർഷകർ അവഗണിക്കപ്പെടുകയും കബളിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ കർഷകരുടെ അതിജീവനത്തിന് സംസ്ഥാനത്ത് കാർഷിക ബജറ്റ് അനിവാര്യമാണെന്ന് കിസാൻ ജനത സംസ്ഥാന ജനറൽ സിക്രട്ടറി വൽസൻ എടക്കോടൻ പറഞ്ഞു. പ്രകൃതിക്ഷോഭം, വന്യമൃഗ ശല്യം തുടങ്ങിയവയാൽ കൃഷി നാശം സംഭവിക്കുന്നവർക്ക് അതിവേഗം അർഹമായ നഷ്ട പരിഹാരം ലഭ്യമാകണം കർഷകർക്ക് ലഭിക്കുന്ന പെൻഷനുകൾ കാര്യക്ഷമമാക്കണം, കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തലത്തിൽ രൂപീകരിച്ച പഞ്ചായത്ത് കാർഷിക വികസന സമിതികൾ സജീവമാകണം. സർഫാസി, സിബിൽ സ്കോർ  തുടങ്ങിയ കരിനിയമങ്ങൾ ബേങ്കുകൾ അവലംബിച്ചതോടെ കാർഷിക കടങ്ങളും ലഭ്യമല്ലാതായ സ്ഥിതി മാറണം.

ഇവിടെയാണ് കാർഷിക ബജറ്റിൻ്റെ പ്രസക്തി എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. ആഗസ്ത് പതിനൊന്നിന് പേരാമ്പ്രയിൽ  നടക്കുന്ന കിസാൻ ജനത നിയോജക മണ്ഡലം സമ്മേളനത്തിൻ്റെ സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിസാൻ ജനത നിയോജക മണ്ഡലം പ്രസിഡൻ്റ് കല്ലോട് ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് അഷറഫ് വെള്ളോട്ട് മുഖ്യ പ്രഭാഷണം നടത്തി. 

 

കെ. രാജൻ, കെ.കെ. പ്രേമൻ, കെ.പി. രവീന്ദ്രൻ, പി. ബാലകൃഷ്ണൻ കിടാവ്, സി.പി. ഗോപാലൻ,  ജി.കെ. ബാബുരാജ്, ഒ.എം. രാധാകൃഷ്ണൻ, ലത്തീഫ് വെള്ളിലോട്ട്, കെ. അപ്പുക്കുട്ടി, എ.കെ. അഭിലാഷ്, സി.എം. ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി അഷറഫ് വെളോട്ട് (ചെയർമാൻ), കെ.പി.രവീന്ദ്രൻ, പി.ബാലകൃഷ്കൻ കിടാവ് (വൈ: ചെയർമാൻമാർ), കെ.കെ.പ്രേമൻ (ജനറൽ കൺവീനർ) ഒ.എം.രാധാകൃഷ്ണൻ, ലത്തീഫ്വെ ള്ളിലോട്ട് (ജോ: കൺ:) കെ. രാജൻ, (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Advertisements
Share news