KOYILANDY DIARY.COM

The Perfect News Portal

പ്രായം 7 മാസം; ഇസബെല്ലയ്ക്ക് 3 ലോക റെക്കോഡ്‌

ചാലക്കുടി: ഏഴ് മാസം മാത്രം പ്രായമുള്ള കുരുന്ന്‌ ഇസബെല്ല മറിയം സ്വന്തമാക്കിയത് മൂന്ന് ലോക റെക്കോഡുകൾ. അഞ്ചാം മാസത്തിൽ 4 മിനിറ്റ് 38 സെക്കന്റ് പിടിക്കാതെ നിന്നതിനാണ് റെക്കോഡ്. ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോഡ്, വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോഡ് എന്നിവയ്‌ക്ക് പുറമെ യുകെയിലെ റെക്കോഡും ഈ ഇനത്തിൽ ഇസബെല്ല സ്വന്തമാക്കി. യുകെയിൽ സ്ഥിരതാമസക്കാരായ തച്ചുടപ്പറമ്പ് മൽപ്പാൻ വീട്ടിൽ ജിൻസന്റെയും നിമ്മിയുടെയും മകളാണ്‌.

2024 ഫെബ്രുവരി എട്ടിനാണ് ഇസബെല്ല ജനിച്ചത്‌. സാധാരണ ഒമ്പതുമാസം തികയുമ്പോഴാണ് കുട്ടികൾ പിടിച്ച് നിൽക്കാനും ഇരിക്കാനും തുടങ്ങുന്നത്. എന്നാൽ ഇതിന് വ്യത്യസ്തമായി അഞ്ചാം മാസത്തിൽ നിൽക്കുകയും ഇരിക്കുകയും ചെയ്തതാണ്‌ റെക്കോഡിലെത്തിച്ചത്‌. യുകെയിൽ ജോലിനോക്കുന്ന അമ്മ ഡോ. നിമ്മിക്കൊപ്പം നാട്ടിലെത്തിയപ്പോഴാണ് റെക്കോഡിനുള്ള അപേക്ഷ നൽകിയത്. അഞ്ചാം മാസത്തിൽ എഴുന്നേറ്റുനിന്ന മകളുടെ കഴിവ് നിമ്മി വീഡിയോ ആക്കി അയച്ചുകൊടുത്തു. അപേക്ഷ നൽകി ഒരു മാസം തികയും മുമ്പേ റെക്കോഡിന് അർഹയായെന്ന മറുപടി ലഭിച്ചു. ദിവസങ്ങൾക്ക് മുമ്പ് സർട്ടിഫിക്കറ്റും വീട്ടിലെത്തി.

 

Share news