KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്തെ രണ്ട് ദേശീയപാതകളുടെ വികസനത്തിന് വീണ്ടും സംസ്ഥാന സർക്കാരിൻ്റെ സഹായം

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ദേശീയപാതകളുടെ വികസനത്തിന് വീണ്ടും സംസ്ഥാന സർക്കാരിന്റെ സഹായം. ജിഎസ്‌ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കാനാണ് തീരുമാനം. എറണാകുളം ബൈപാസ് (NH 544), കൊല്ലം- ചെങ്കോട്ട (NH 744) എന്നീ ദേശീയ പാതകളുടെ നിർമാണത്തിനാണ് സംസ്ഥാന സർക്കാർ സഹായം പ്രഖ്യാപിച്ചത്.

ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഉത്തരവ് ഇറക്കി. രണ്ടു പാതകൾക്കുമായി 741.35 കോടി രൂപയുടെ വരുമാനം സര്‍ക്കാരിന് നഷ്ടമാകും. നേരത്തെ ദേശീയപാത 66 ന്റെ വികസനത്തിന് സംസ്ഥാനം 5580 കോടി രൂപ നൽകിയിരുന്നു. ദേശീയ പാത വികസനം സാധ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമെന്നും ദേശീയപാത അതോറിറ്റിയുമായി ചേർന്ന് പദ്ധതികൾ മുന്നോട്ട് കൊണ്ട് പോകുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

Share news