KOYILANDY DIARY.COM

The Perfect News Portal

അയോധ്യയില്‍ മേല്‍ക്കൂരയ്ക്ക് പിന്നാലെ രാമക്ഷേത്ര റോഡുകളും തകര്‍ന്നു

അയോധ്യയില്‍ മേല്‍ക്കൂരയ്ക്ക് പിന്നാലെ രാമക്ഷേത്ര റോഡുകളും തകര്‍ന്നു. 14 കിലോമീറ്റര്‍ ദൂരമുളള രാംപഥ് റോഡാണ് ഒറ്റമഴയില്‍ തകര്‍ന്നത്. റോഡില്‍ വിവിധ ഭാഗങ്ങളില്‍ അഗാധമായ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. ഒറ്റമഴയില്‍ റോഡും തെരുവുകളും വെളളക്കെട്ടില്‍ മുങ്ങി. ഉദ്ഘാടനം കഴിഞ്ഞ് ആറ് മാസത്തിനിടെയാണ് സംഭവമുണ്ടായത്. സംഭവത്തില്‍ പിഡബ്ലിയു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് യുപി സര്‍ക്കാര്‍. 

Share news