KOYILANDY DIARY

The Perfect News Portal

ഉഷ്ണതരംഗവും തെരെഞ്ഞെടുപ്പ് ചൂടും മറികടന്ന് സീനിയർ സിറ്റിസൺ ഫോറം വീണ്ടും അരങ്ങത്തേക്ക്

ഉള്ള്യേരി: ക്ഷേമപെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, സർക്കാർ രുപീകരിക്കുന്ന വയോജന കൗൺസിലിൽ സീനിയർ സിറ്റിസൺ ഫോറം അംഗങ്ങളെ ഉൾപ്പെടുത്തണമെന്നും സീനിയർ സിറ്റിസൺ ഫോറം ആവശ്യപ്പെട്ടു. ഉഷ്ണതരംഗവും തെരെഞ്ഞെടുപ്പ് ചൂടും മറികടന്ന് കേരളാ സീനിയർ സിറ്റിസൺ ഫോറം വീണ്ടും സജീവമായി രംഗത്തെത്തിയിരിക്കുകയാണ്. ഉള്ള്യേരി പെൻഷൻ ഭവനിൽ ചേർന്ന ജില്ലാ കമ്മിറ്റി വിപുലമായ പരിപാടികൾ മുന്നോട്ട് വെക്കുകയും, വിശദമായ ചർച്ചകൾക്ക് വിധേയമാക്കുകയും ചെയ്തു. ഇ.കെ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
സോമൻ ചാലിൽ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പി.വിജയ, സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ബാലൻ കുറുപ്പ്, മുൻ സംസ്ഥാന സെക്രട്ടറി പൂതേരി ദാമോദരൻ നായർ, കെ.കെ.ഗോവിന്ദൻ കുട്ടി മാസ്റ്റർ, ആർ.പി.രവീന്ദ്രൻ, ഇബ്രാഹിം തിക്കോടി, രാജപ്പൻ എസ്.നായർ, പൊന്നാറത്ത് ബാലൻ മാസ്റ്റർ, ടി.കെ. ബാലൻ, ഒ.കുഞ്ഞിരാമൻ, സി.അഹമ്മദ് കുട്ടി മാസ്റ്റർ, ഒ.രാധാകൃഷ്ണൻ, യു.പി. കുഞ്ഞികൃഷ്ണൻ, ടി.ഇ.കൃഷ്ണൻ, ബാലൻ കോട്ടട, വി. ശിവദാസൻ, ചന്ദ്രൻ കരിപ്പാലി, ടി.എം.അഹമ്മദ്, എം. കുട്ടികൃഷ്ണൻ മാസ്റ്റർ, ഗിരിജാ ഭായ്, ഭാസ്ക്കരൻ നംബ്യാർ എന്നിവർ  പങ്കെടുത്തു.