ദേശീയ പതാക ഉയർത്തിയ ശേഷം സംസ്ഥാന പാതയിലെ കുഴികൾ അടയ്ക്കുന്ന തിരക്കിലായിരുന്നു. പൊതുപ്രവർത്തകനായ അരുൺ നമ്പ്യാട്ടിൽ

കൊയിലാണ്ടി: സ്വതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസ്ഥാന പാതയിലെ കുഴികൾ അടയ്ക്കുന്ന തിരക്കിലായിരുന്നു. പൊതുപ്രവർത്തകനായ അരുൺ നമ്പ്യാട്ടിൽ. കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിലെ മുണ്ടോത്ത് ബസ് സ്റ്റോപ്പിന് സമീപം അപകടങ്ങൾ ഉണ്ടാക്കുന്ന കുഴികളയിരുന്നു അരുണിൻ്റെ ലക്ഷ്യം.
.

പതാക ഉയർത്തിയശേഷം വീട്ടിലെത്തി പണിയാുധങ്ങളുമായി റോഡിലേക്കിറങ്ങുകയായിരുന്നു. സഹായത്തിന് ചില നാട്ടുകാരും കൂടെ ചേർന്നു. കുഴിയുള്ള ഭാഗങ്ങളിൽ വെള്ളം നീക്കംചെയ്ത് കോൺക്രീറ്റ് ചെയ്ത് അടയ്ക്കുകയായിരുന്നു. രാഷ്ട്രീയ യുവജനതാദൾ നേതാവും സമൂഹിക പ്രവർത്തകനുമായ അരുൺ നമ്പിയാട്ടിൽ വയനാട്ടിലെ ദുരിതബാധിത പ്രദേശത്ത് ദിവസങ്ങളോളം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടശേഷം കുറച്ച് ദിവസങ്ഹൾക്ക് മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്.
