KOYILANDY DIARY.COM

The Perfect News Portal

ബംഗ്ലാദേശിനെ തുരത്തി അഫ്ഗാനിസ്ഥാന്‍ സെമിയില്‍

ലോകകപ്പില്‍ ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്‍ സെമിയില്‍. സൂപ്പര്‍ എട്ടിലെ നിര്‍ണായക പോരാട്ടത്തില്‍ ബംഗ്ലദേശിനെ എറിഞ്ഞിട്ടാണ് അഫ്ഗാന്‍ സെമി ഉറപ്പിച്ചത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് അഫ്ഗാനിസ്ഥാന്‍ ലോകകപ്പിന്‍റെ സെമി കളിക്കുന്നത്. അഫ്ഗാന്‍റെ ജയത്തോടെ ഓസ്ട്രേലിയ സെമി കാണാതെ പുറത്തായി.

ഇന്നത്തെ അഫ്ഗാന്റെ വിജയം അപ്രതീക്ഷിതമായിരുന്നു. ‘മഴ കൂടി കളിച്ച’ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത 20-ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 115-റണ്‍സെടുത്തപ്പോള്‍ 12.1 ഓവറില്‍ 116-റണ്‍സെന്ന ലക്ഷ്യത്തിനായി പൊരുതാനുറച്ചായിരുന്നു ബംഗ്ലാദേശ് ബാറ്റിങ് നിര ഇറങ്ങിയത്. എന്നാല്‍ അത് സാധിച്ചില്ലെന്ന് മാത്രമല്ല അവസാന നിമിഷത്തില്‍ മത്സരം അഫ്ഗാനിസ്താന് അനുകൂലമായി മാറുകയും ചെയ്തു. മഴമൂലം വിജയലക്ഷ്യം 19-ഓവറില്‍ 114-റണ്‍സാക്കിയിരുന്നു. എന്നാല്‍, ബംഗ്ലാദേശ് 105-റണ്‍സിന് പുറത്തായി. നാല് വിക്കറ്റെടുത്ത് റാഷിദ് ഖാന്‍ അഫ്ഗാന്‍ നിരയില്‍ തിളങ്ങി.

Share news