KOYILANDY DIARY.COM

The Perfect News Portal

അഡ്വക്കറ്റ് വെൽഫെയർ സൊസൈറ്റി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി അഡ്വക്കറ്റ് വെൽഫെയർ സൊസൈറ്റിയുടെ ഉദ്ഘാടനം ജില്ലാ ജഡ്ജ് കൃഷ്ണകുമാർ നിർവഹിച്ചു. അഭിഭാഷകരുടെ ക്ഷേമത്തിനായുള്ള ഇത്തരം സംരംഭങ്ങൾ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. വി, സത്യൻ, അധ്യക്ഷത വഹിച്ചു. അഡ്വ: കെ വിജയൻ, അഡ്വ: പി. ടി. ഉമേന്ദ്രൻ, അഡ്വ: റഷീദ് കൊല്ലം, അഡ്വ: എൻ. ചന്ദ്രശേഖരൻ അഡ്വ: ജതീഷ് ബാബു എന്നിവർ സംസാരിച്ചു.
എൽ.എൽ.എം. എൻട്രൻസ് പരീക്ഷയിൽ ഉന്നത റാങ്ക് കരസ്ഥമാക്കിയ അഡ്വ: ധന്യ അഡ്വ: ലക്ഷ്മിപ്രിയ, ജില്ലാ യുവജനോത്സവത്തിൽ ഇംഗ്ലീഷ് ഉപന്യാസ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അഡ്വ: ടി. എൻ ലീനയുടെ മകളായ അലോക എന്നിവർക്കുള്ള ഉപഹാരം പരിപാടിയിൽ വച്ച് ജില്ലാ ജഡ്ജി കൈമാറി.
Share news