KOYILANDY DIARY.COM

The Perfect News Portal

അപവാദ പ്രചരണത്തിൽ വൈകാരിക പ്രതികരണവുമായി മർദ്ദനമേറ്റ അഭിഭാഷക ശ്യാമിലി

വഞ്ചിയൂരിൽ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റ സംഭവത്തിൽ, തനിക്കെതിരായി നടക്കുന്ന മോശം പ്രചരണങ്ങളിൽ വൈകാരിക പ്രതികരണവുമായി മർദ്ദനമേറ്റ അഭിഭാഷക ശ്യാമിലി. ബാർ അസോസിയേഷനിലെ ഭൂരിപക്ഷവും കാര്യമെന്തെന്ന് അറിയാതെയാണ് തനിക്കെതിരെ കഥകൾ പ്രചരിപ്പിക്കുന്നതെന്ന് ശ്യാമിലി പറയുന്നു. അഭിഭാഷകരുടെ വാട്ട്സാപ്പ് ഗ്രൂപ്പിലാണ് ശ്യാമിലിയുടെ പ്രതികരണം. എനിക്ക് പറ്റിയത് എന്തെന്ന് എന്‍റെ മുഖത്തുണ്ടെന്നും സഹപ്രവർത്തകർ കൂടെ നിൽക്കില്ലെന്ന് പൂർണ ബോധ്യമായതായും ശ്യാമിലി പറയുന്നു.

ഞാൻ സ്വന്തം കാലുകൊണ്ട് മുഖത്തു അടിച്ചതു പോലെയാണ് പലരുടെയും അഭിപ്രായ പ്രകടനമെന്നും അവർ കൂട്ടിച്ചേർത്തു. കൂടെ നിൽക്കുന്നവരെ മറക്കുന്നില്ലെന്നും തനിക്കെതിരെ പറയുന്നവരുടെ വീട്ടിൽ ഉള്ളവർക്ക് ഈ അവസ്ഥ വരാതിരിക്കട്ടെയെന്നും ശ്യാമിലി പറഞ്ഞു. കൂടുതൽ കാര്യങ്ങൾ മാധ്യമങ്ങളെ അറിയിക്കുമെന്നും ശ്യാമിലി വ്യക്തമാക്കി.

Share news