അഡ്വക്കറ്റ് ഇ. രാജഗോപാലൻ നായർ മെമ്മോറിയൽ താലൂക്ക് തല ക്വിസ് കോമ്പറ്റീഷൻ നടത്തി
അഡ്വക്കറ്റ് ഇ. രാജഗോപാലൻ നായർ മെമ്മോറിയൽ ക്വിസ് കോമ്പറ്റീഷൻ നടത്തി. കൊയിലാണ്ടി: ബാർ അസോസിയേഷൻ്റെയും അഡ്വക്കറ്റ്സ് സോഷ്യൽ വെൽഫെയർ ആൻഡ് സെക്യൂരിറ്റി സ്കീമിൻ്റെയും ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കൊയിലാണ്ടിയിൽ താലൂക്ക് തല ക്വിസ് കോമ്പറ്റീഷൻ നടത്തി.

മത്സരത്തിൽ പന്തലായനി ഹയർ സെക്കണ്ടറി സ്കൂളിലെ സൂര്യ. എസ്. പി, തേജു കരുണൻ എന്നിവർ ഒന്നാം സ്ഥാനവും, പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂളിലെ ദേവാനന്ദ്, ദ്യശ്യ എന്നിവർ രണ്ടാം സ്ഥാനവും, കൊയിലാണ്ടി ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ മയൂഖ ജയരാജൻ, ശ്രാവണ സതീഷ് എന്നിവർ മൂന്നാം സ്ഥാനവും നേടി.

ഒന്ന്, രണ്ട് , മൂന്ന് സ്ഥാനക്കാർക്ക് 5000, 3000, 2000 രൂപ എന്നിങ്ങനെ യഥാക്രമം ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം കൊയിലാണ്ടി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ അഡ്വക്കറ്റ് കെ. സത്യൻ നിർവ്വഹിച്ചു.

കൊയിലാണ്ടി ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വക്കറ്റ് ജതീഷ് ബാബു പരിപാടിയിൽ അധ്യക്ഷത വഹിച്ചു. അഡ്വക്കറ്റ് എൻ. ചന്ദ്രശേഖരൻ, അഡ്വക്കറ്റ് ടി. കെ. രാധാകൃഷ്ണൻ, അഡ്വക്കറ്റ് പി. പ്രശാന്ത്, അഡ്വക്കറ്റ് പി. ടി ഉമേന്ദ്രൻ, അഡ്വക്കറ്റ് പ്രഭാകരൻ, അഡ്വക്കറ്റ് അശോകൻ, അഡ്വക്കറ്റ് അമൽ കൃഷ്ണ, അഡ്വക്കറ്റ് പ്രിൻസി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

