KOYILANDY DIARY.COM

The Perfect News Portal

അഡ്വ. ഈ രാജഗോപാലൻ നായർ സ്മാരക ക്വിസ് മത്സരം നടത്തി

കൊയിലാണ്ടി: അഡ്വ. ഈ രാജഗോപാലൻ നായർ സ്മാരക ക്വിസ് മത്സരം നടത്തി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി ബാർ അസോസിയേഷനും അഭിഭാഷക ട്രസ്റ്റായ ആശ്വാസും ചേർന്ന് നടത്തിയ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായുള്ള ക്വിസ് മത്സരം കൊയിലാണ്ടി സബ് ജഡ്ജ് വിശാഖ് വി എസ് ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. എ വിനോദ് കുമാർ, ആശ്വാസ് ഭാരവാഹികളായ അഡ്വ. ടി കെ രാധാകൃഷ്ണൻ, അഡ്വ. പി പ്രശാന്ത്, സീനിയർ അഭിഭാഷകരായ അഡ്വ. ചന്ദ്രശേഖരൻ, അഡ്വ. കെ വിജയൻ, കൊയിലാണ്ടി മുൻസിഫ് രവീണ നാസ്, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അജി കൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. 
 
സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിൽ അഡ്വ. കെ അശോകൻ ക്വിസ് മാസ്റ്ററായി. മത്സരത്തിൽ ചിങ്ങപുരം സികെജി ഹയർസെക്കൻഡറി സ്കൂളിലെ വി സച്ദേവ്, പി ഷെൻന എന്നിവർക്ക് ഒന്നാം സ്ഥാനവും ഇലാഹിയ ഹയർ സെക്കൻഡറി സ്കൂൾ, കൊയിലാണ്ടി ഗവ: ഹയർസെക്കൻഡറി സ്കൂൾ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾക്കും അർഹരായി.
Share news