അഡ്വ. എം കെ പ്രേംനാഥൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
കോഴിക്കോട്: എൽജെഡി സംസ്ഥാന വെെസ് പ്രസിഡന്റും വടകര മുൻ എംഎൽഎയുമായ അഡ്വ. എം കെ പ്രേംനാഥൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അറിയപ്പെടുന്ന സോഷ്യലിസ്റ്റ് നേതാവായിരുന്ന അദ്ദേഹം നിയമസഭാംഗമെന്ന നിലയിലും ശ്രദ്ധേയനായിരുന്നെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

2006 മുതല്‍ 2011 വരെ വടകര എംഎല്‍എയായിരുന്നു. നിലവില്‍ എൽജെഡി സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.


ഭൗതിക ശരീരം 12 മണിക്ക് വടകര ടൗൺ ഹാളിലും 2.30ന് ഓർക്കാട്ടേരി പാർട്ടി ഓഫീസായ ജെപി ഭവനിലും പൊതുദർശനത്തിന് വെച്ചു, നാലുമണിക്ക് തട്ടോളിക്കരയിലെ തറവാട് വീട്ടിലും പൊതുദർശനത്തിന് വെക്കും. ആറുമണിക്കാണ് സംസ്കാരം.

