അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണം സംഘടിപ്പിച്ചു
കൊയിലാണ്ടി: ബിജെപി നേതാവായിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. കൊയിലാണ്ടിയിൽ നടന്ന പരിപാടി ബിജെപി ജില്ലാ ജന.സെക്രട്ടറി ജയ്കിഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഒബിസി മോർച്ച ജില്ലാ ജന. സെക്രട്ടറി അഭിൻ അശോകൻ, ഒബിസി മോർച്ച ജില്ലാ സെക്രട്ടറി ടിപി പ്രീജിത്ത്, ബിജെപി മണ്ഡലം പ്രസിഡൻ്റ് കെ.കെ. വൈശാഖ്, കൗൺസിലർ കെവി സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി, ബിജെപി നേതാക്കളായ സന്തോഷ് പയറ്റുവളപ്പിൽ, കെപിഎൽ മനോജ്, വി. കെ. മുകുന്ദൻ, കാപ്പാട് വിനോദ്, കെ.കെ. സുമേഷ്, പി. സുധീർ എന്നിവർ പങ്കെടുത്തു.



