അഡ്വ. ആർ. കെ വേണു നായർ, പി ശ്രീമതി അമ്മ എൻഡോവ്മെൻ്റ് സമർപ്പിച്ചു.

കൊയിലാണ്ടി: ജി വി എച്ച് എസ് എസി ലെ എസ്.എസ്.എൽ.സി ഉന്നത വിജയികൾക്ക് ആർ. കെ വേണു നായർ പി. ശ്രീമതി അമ്മ എൻഡോവ്മെൻ്റ് സമർപ്പിച്ചു. നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി, ഗോപകുമാർ വി എസ്, ഡോ. എ എൻ സദാനന്ദൻ, ഡോ. ആഷാദേവി, അഡ്വ. ബിന്ദു, എം എം രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എൻ. വി പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ഷജിത ടി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നവീന എം നന്ദിയും പറഞ്ഞു.
