KOYILANDY DIARY.COM

The Perfect News Portal

അഡ്വ. കെ. പി. നിഷാദ് (53) അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം പുതിയപുരയിൽ അഡ്വക്കേറ്റ് കെ.പി നിഷാദ് (53) അന്തരിച്ചു. പരേതനായ റിട്ട. ഇൻഡ്സ്ട്രിയൽ ട്രൈബ്യൂണൽ ജഡ്ജി, കൊല്ലം കെ. പി. ദേവദാസിൻ്റെ മകനാണ്. കോൺഗ്രസ്സ് നോർത്ത് മണ്ഡലം പ്രസിഡണ്ടും, കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ടുമാണ് അദ്ധേഹം. കഴിഞ്ഞ കുറച്ച് നാളായി കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അമ്മ: വിമല. ഭാര്യ: ഷൈനി. മക്കൾ: സ്നേഹ, വിഷ്ണുദാസ്. സഹോദരങ്ങൾ, ഷെഹീറ പ്രകാശ് (യുഎസ്.എ) പരേതനായ മനോജ് ജിത്ത്. സംസ്ക്കാരം ഇന്ന് വൈകീട്ട് 7 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
Share news