അഡ്വ. ഇ. രാജഗോപാലൻ നായരുടെ 32-ാം അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

കൊയിലാണ്ടി: അഡ്വ. ഇ. രാജഗോപാലൻ നായരുടെ 32-ാം അനുസ്മരണ സമ്മേളനവും എൻഡോവ്മെൻ്റ് വിതരണവും സംഘടിപ്പിച്ചു. രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചു നിന്ന വ്യക്തിത്വത്തിനുടമയായിരുന്നു അഡ്വ. ഇ. രാജഗോപാലൻ നായരെന്ന് മുൻമന്ത്രി സി.കെ. നാണു പറഞ്ഞു. സുദൃഢമായ നിലപാടുകളും, മൂല്യാധിഷ്ഠിത രാഷ്ട്രീയവും മുറുകെ പിടിച്ച നേതാവായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ല സഹകരണ ബാങ്കിൽ വോട്ടവകാശം നിഷേധിക്കപ്പെട്ടപ്പോൾ ഹൈക്കോടതിയെ വരെ സമീപിച്ച് മൗലികാവകാശം സ്ഥാപിച്ചെടുത്ത രാജഗോപാലൻ നായർ ജനാധിപത്യത്തിൻ്റെ കാവൽഭടൻ കൂടിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.സി.പി.ജില്ല പ്രസിഡണ്ട് മുക്കം മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.

അഡ്വ. കെ. പ്രവീൺകുമാർ, ടി.കെ. ചന്ദ്രൻ, ഇ.കെ. അജിത്, അഡ്വ. എം. സുമൻലാൽ, പി. സുധാകരൻ, സി. സത്യചന്ദ്രൻ, പി. ചാത്തപ്പൻ, പി.കെ. എം. ബാലകൃഷ്ണൻ, സി. രമേശൻ, കെ. കെ. ശ്രീഷു, ചേനോത്ത് ഭാസ്കരൻ എന്നിവർ സംസാരിച്ചു. കാലത്ത് ശവകുടീരത്തിൽ പുഷ്പാർച്ചന നടന്നു. അവിണേരി ശങ്കരൻ, എം.എ. ഗംഗാധരൻ, മണി പാവുവയൽ, ഒ. രാഘവൻ, പി.എം ബി നടേരി, ചന്ദ്രൻ മൂഴിക്കൽ, ടി.എം. രവീന്ദ്രൻ, രൂപേഷ് എന്നിവർ നേതൃത്വം നൽകി. കെ.ടി.എം.കോയ സ്വാഗതവും, ഇ.എസ്. രാജൻ നന്ദിയും പറഞ്ഞു.

