KOYILANDY DIARY

The Perfect News Portal

ലോക ലഹരി വിരുദ്ധ (ജൂൺ 26) ദിനത്തോടനുബന്ധിച്ച് എ.ഡി.ജി.പി ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സെൽ രൂപീകരിച്ചിരിക്കുന്നു

ലോക ലഹരി വിരുദ്ധ (ജൂൺ 26) ദിനത്തോടനുബന്ധിച്ച് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ “ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സെൽ രൂപീകരിച്ചിരിക്കുന്നു. ലഹരി ഉപയോഗത്തെക്കുറിച്ചോ ലഹരി വിൽപ്പനയെക്കുറിച്ചോ ലഹരി കടത്തിനെക്കുറിച്ചോ ഉള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് ഫോൺ മുഖാന്തിരമോ ഇ-മെയിൽ ആയോ വാട്സാപ്പ് സന്ദേശമായോ അറിയിക്കാവുന്നതാണെന്നും ഓഫീസിൽ നിന്ന് അറിയിച്ചിരിക്കുന്നു.
സമകാലീന ലോകത്തെ ഏറ്റവും വലിയ സമൂഹ്യ വിപത്താണ് ലഹരി ഉപയോഗം. ലഹരി പല രൂപത്തിലും ഭാവത്തിലും നിങ്ങളിലേക്കെത്തും. സ്കൂൾ കുട്ടികളും യുവജനങ്ങളുമാണ് ലഹരിയുടെ ആകർഷിക്കപ്പെടുന്നത്. ഭൂരിഭാഗം മയക്കുമരുന്നുകളും ഒരു നേരത്തെ ഉപയോഗം കൊണ്ട് ആജീവനാന്ത അടിമ സൃഷ്ടിക്കുവാൻ പര്യാപ്തമാണ് എന്നുള്ളയാണ് വസ്തുത. ലഹരി വസ്തുക്കൾ വാങ്ങുവാനുള്ള പണം കണ്ടെത്തുന്നതിന് മോഷണവും കൊലപാതകവും ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ യുവജനങ്ങൾ ഏർപ്പെടുന്ന വാർത്തകൾ ഇന്ന് അപൂർവ്വമല്ല, താൽക്കാലിക സുഖം മാത്രം പകർന്നു നൽകി അടിമത്തം സൃഷ്ടിച്ച ശേഷം നിരാശയും രോഗങ്ങൾക്കും ഇടവരുത്തി ആത്മഹത്യയിലേക്കും മരണങ്ങളിലേക്കും തള്ളിവിടുന്ന മഹാവിപത്താണ് ലഹരിമരുന്നുകൾ.
Advertisements
ലഹരി ഉപയോഗം ഏതൊരു നാടിൻറയും പുരോഗതിയ്ക്ക് തടസ്സങ്ങൾ സൃഷ്ടിക്കും എന്നതിൽ തർക്കമില്ല. ലഹരി ഒഴിവാക്കുന്നതിനോടൊപ്പം അതിനെതിരെ സമൂഹത്തിന്റെ എല്ലാ മേഖലകളിൽ നിന്നും പ്രതിരോധവും ഉയർന്നു വരേണ്ടത് അനിവാര്യമാണ്. അജ്ഞതയിലൂടെ ലഹരിയുടെ പടുകുഴിയിലേക്ക് വീണുപോകാതെ. ലഹരി മാഫിയകളുടെ പ്രജോദനങ്ങളിൽ നിന്നും ജനതയെ, പ്രത്യേകിച്ച് പുതുമുറയെ രക്ഷിക്കുവാനും ലഹരി വിരുദ്ധ ദിനാചരണവും അതിനോടനുബന്ധിച്ചുള്ള ബോധവൽക്കരണ പ്രചരണ പരിപാടികളും വഴിയൊരുക്കുമെന്നതിൽ സംശയമില്ല.
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് പോലീസ് അഡിഷണൽ ഡയറക്ടർ ജനറൽ ക്രമസമാധാനവിഭാഗം)-ന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ “ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സെൽ രൂപീകരിച്ചിരിക്കുന്നു. 24-7 പ്രവർത്തിക്കുന്ന ഈ സെല്ലിലേക്ക്, ലഹരി ഉപയോഗത്തെക്കുറിച്ചോ ലഹരി വിൽപ്പനയെക്കുറിച്ചോ ലഹരി കടത്തിനെക്കുറിച്ചോ ഉള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് ഫോൺ മുഖാന്തിരമോ ഇ-മെയിൽ ആയോ വാട്സാപ്പ് സന്ദേശമായോ അറിയിക്കാവുന്നതും, ആയതിന്മേൽ തുടർനടപടികൾ ഉടനടി സ്വീകരിക്കുന്നതിനോടൊപ്പം തന്നെ ഇത്തരം വിവരങ്ങൾ കൈമാറുന്നവരുടെ സ്വകാര്യത 100 ശതമാനവും സംരക്ഷിക്കന്നത്തിനുള്ള നടപടികളും ഉണ്ടാകുമെന്ന് ക്രമസമാധാന വിഭാഗം അഡീഷണൽ ഡയറക്ടർ ജനറൽ അറിയിച്ചിട്ടുള്ളതാണ്. ഈ കൂട്ടായ സാമൂഹ്യ ഉത്തരവാദിത്വത്തിൽ എല്ലാവരും പങ്കാളികളാകേണ്ടതാണ്.
ഫോൺ 9497927797
ഇ-മെയിൽ : pgcelladgplo.pol@kerala.gov.in